കണ്ണൂര്‍: സര്‍ക്കാരില്‍ പ്രധാന സ്ഥാനം വഹിക്കുന്ന വ്യക്തിയെന്ന നിലയില്‍ പി.സി ജോര്‍ജ് കൂടുതല്‍ മിതത്വം പുലര്‍ത്തണമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് വിപ്പെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ ഓരോകാര്യത്തിനും മറുപടി നല്‍കുമ്പോള്‍ സംയമനവും ആലോചനയും പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
യു. ഡി. എഫില്‍ ഒരു പ്രതിസന്ധിയുമില്ല. ജനാധിപത്യ മുന്നണിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ സി. പി. എമ്മിനെപ്പോലെ ഘടകക്ഷികളില്‍ എന്തും അടിച്ചേല്‍പ്പിക്കുന്ന സ്വഭാവം കോണ്‍ഗ്രസിനില്ല. തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും മുന്നണിയില്‍ തുറന്നു പറയാന്‍ ഘടകകക്ഷികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഇതാണ് യു. ഡി. എഫിന്റെ ജനാധിപത്യരീതി.
പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ചര്‍ച്ച ചെയ്യുകയും തിരുത്തുകയും ചെയ്യുന്നതാണ് യു. ഡി. എഫ് നയം. മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

Keywords: Kerala, Kannur, P.C George, Minister, Adoor Prakash, UDF, CPM, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق