ജില്ലയില്‍ വാഹനാപകട പരമ്പര:കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

Kerala, Kannur, Accident, Bus, Auto rickshaw, car, injured, women, men, children, students, hospital, police, case, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
മട്ടന്നൂര്‍: ഇരിട്ടി, ചാവശേരി , പഴയങ്ങാടി തെരൂര്‍ പാലയോട്എന്നിവടങ്ങളില്‍ നടന്ന വ്യത്യസ്ത വാഹനാപകടങ്ങളില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ചാവശേരിക്കടുത്ത വളോര വളവില്‍ ഇരിട്ടിയില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സാന്ദ്രബസുംമട്ടന്നൂരില്‍ നിന്നും ഉളിയിലെ ചെങ്കല്‍ ക്വാറിയിലേക്ക് പോവുകയായിരുന്ന മിനിലോറിയുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റ ബസ് യാത്രക്കാരായ ഉളിയിലെ പി. സരസ്വതി(50) കോളിത്തട്ടിലെ വി.കെ ദാസന്‍(46) ഉളിയില്‍ സെന്റര്‍ എല്‍. പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ടി. എം. പി മിന്‍ഹ(8) കെ. സജ(8) പി.വി സര്‍ജില്‍ (8) സഹല്‍(7) മുത്തലിബ്(8) എന്നിവരെ മട്ടന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് സമീപത്തെ മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ്പരിക്കേറ്റവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ഏറെ നേരം മട്ടന്നൂര്‍ ഇരിട്ടി റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു.

പഴയങ്ങാടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ഓട്ടോസ്റ്റാന്‍ഡിലേക്ക് പാഞ്ഞുകയറി മൂന്ന് ഓട്ടോകള്‍ തകര്‍ന്നു. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ നെരുവമ്പ്രത്താണ് അപകടം. നരിക്കോട് നിന്നു പഴയങ്ങാടിയിലേക്ക് വരികയായിരുന്ന കെ. എല്‍. 13 വൈ.1611 നമ്പര്‍ കാര്‍ പഴയങ്ങാടി റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന കെ. എല്‍. 11 എ. എ 5899 നമ്പര്‍ കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോസ്റ്റാന്‍ഡിലേക്ക് പാഞ്ഞുകയറി. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന കെ. എല്‍ 59 ഇ. 2796, കെ. എല്‍ 13 എക്‌സ് 5120 കെ. എല്‍ 13 വി. 8066 നമ്പര്‍ എന്നീ ഓട്ടോറിക്ഷകള്‍ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിനിടയാക്കിയ കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇരിട്ടിക്കടുത്ത് പട്ടാരത്ത് വച്ച് ഗുഡ്‌സ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോെ്രെഡവര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ തൊട്ടില്‍പ്പാലത്തെ ഷെഫീറിനെ കണ്ണൂര്‍ എ.കെ .ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി പത്തുമണിയോടെയാണ് അപകടം.ഇടിയുടെ ആഘാതത്തില്‍ ഓട്ടോറോഡിനു പുറത്തെ കുഴിയിലേക്ക് മറിഞ്ഞു.

തെരൂര്‍ പാലയോട് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക്പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനായ കുമ്മാനം സ്വദേശി സ്വദേശി ശുഹൈലിനെ(20) കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.കുമ്മാനത്ത് നിന്നും സ്‌കൂട്ടറില്‍ ഇരുവരും കണ്ണൂരിലേക്ക് പോകുന്നതിനിടെ തെരൂര്‍ പാലയോട് സ്‌റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെകയറ്റുകയായിരുന്ന കെ. എസ്. ആര്‍. ടി.സി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ടിപ്പര്‍ലോറിയിലിടിച്ചത്.


Keywords: Kerala, Kannur, Accident, Bus, Auto rickshaw, car, injured, women, men, children, students, hospital, police, case, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم