തളിപ്പറമ്പ് പൂവ്വത്ത് ബസുകള്‍ കൂട്ടിയിടിച്ച് നാല്‍പ്പതു പേര്‍ക്ക്പരിക്ക്

 Kerala, Kannur, Thaliparamba, Accident, Bus, Inured,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
File photo
തളിപ്പറമ്പ്: നിര്‍ത്തിയിട്ട ബസിന്റെ പിന്നില്‍ പുറകെ വരികയായിരുന്ന ബസും എതിരെ വരികയായിരുന്ന ലോറിയും ഇടിച്ച് നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ബസ് യാത്രക്കാരെ തളിപ്പറമ്പ് സഹകരാശുപത്രി, പരിയാരംമെഡിക്കല്‍ കോളേജാശുപത്രി എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു. വ്യഴാഴ്ച രാവിലെ 9.50ന് ആലക്കോട് റോഡില്‍ പൂവ്വം ബസ് സ്‌റ്റോപ്പില്‍ വച്ചാണ് അപകടം.

തേര്‍ത്തല്ലിഭാഗത്ത് നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന കെ. എല്‍ 59 സി. 7077 നമ്പര്‍ എയ്ഞ്ചല്‍ ബസ് പൂവ്വം സ്‌റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയായിരുന്നു. ഇതേ സമയം തൊട്ടുപുറകെ എരുവാട്ടിയില്‍ നിന്നും വരികയായിരുന്ന കെ. എല്‍ 13 ക്യൂ 8787 നമ്പര്‍ ഡിവൈന്‍ ബസ് മറികടക്കാന്‍ശ്രമിക്കുന്നതിനിടയില്‍ എയ്ഞ്ചല്‍ ബസില്‍ തട്ടി ഇതേ സമയം എതിരെ ആലക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ. എ 51 എ 1488 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും ബസില്‍ ഇടിച്ചു. ഇതിനു തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും ബൈക്കും ഇതിനിടയില്‍ അപകടത്തില്‍പ്പെട്ടു.

സാരമായി പരിക്കേറ്റ ചപ്പാരപ്പടവിലെ മീത്തലെ പുരയില്‍ മുഹമ്മദ് കുഞ്ഞി(35)മംഗരയിലെ കുന്നത്ത് വീട്ടില്‍ മുഹമ്മദ്(70) കരിങ്കയത്തെ പൂവ്വക്കുത്ത് വീട്ടില്‍ വിജയന്‍(51) എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലും എരുവാട്ടി ഖദീജ(42)യെ തളിപ്പറമ്പ് സഹകരണആശുപത്രിയിലും തേര്‍ത്തല്ലിയിലെകൂവ്വപ്‌ളാക്കല്‍ അമ്മിണി ശിവശങ്കരന്‍(82) മകന്റെ ഭാര്യ ഷൈലജ(38) മംഗരയിലെ പളളിനടയില്‍ മുഹമ്മദ്(72) കരിങ്കയത്തെ പൂവ്വക്കുളത്ത് വിജയന്‍(51) പെരുമളാബാദ് സ്വദേശികളായ കുന്നത്തില്‍ വീട്ടില്‍ റഹ്മത്ത്(17) പൂമംഗലോരകത്ത് ജസീല(17) ചപ്പാരപ്പടവ് ഒ.കെ ഹൗസില്‍ ഫര്‍സീന(17) മംഗരപ്പളളി നടയില്‍ താഹ(30)ഭാര്യ ഷെരീഫ(27) വിമലശേരി കിളിച്ചുണ്ടന്‍ മാത്തില്‍ നിനു ടോമി(18) എരുവാട്ടിയിലെ വാളിപ്‌ളാക്കല്‍ ശ്രുതി(22) അതിരുകുന്നിലെ മാപ്പിലയില്‍ അല്‍ഫോണ്‍സ(21) ഇളങ്കാവില്‍ ജിന്‍സി(27) പെരുമളാബാദിലെ പാറോട്ട്‌സഫിയ(28) തേര്‍ത്തല്ലി പുതുവേലിയില്‍ സുനിത(24) ചപ്പാരപ്പടവ് കിഴക്കുകരയിലെ മേരി(49) വിമലശേരി പീടികയില്‍ ഷിന്റോ(22) ചപ്പാരപ്പടവ് ഉപ്പുവളപ്പില്‍ ഇസ്മയില്‍ (27) മണക്കടവ് മേല്‍പ്പറമ്പില്‍ ബാലകൃഷ്ണന്‍(69) തിമിരി വില്ലേജ് ഓഫീസര്‍ ആലപ്പുഴയിലെ കമലാകരന്‍(53) പനങ്കുറ്റിയിലെ കുമ്മന്‍ചിറയില്‍ സിബി(39) അതിരുകുന്ന് തൈക്കാട്ടില്‍ ജിന്‍സ്(27) എരുവാട്ടി കുറുത്തിരപ്പളളി ഡിന്റോ(21) തേര്‍ത്തല്ല കവ്വപ്‌ളാക്കല്‍ സുനില്‍ (43) എരുവാട്ടി കവ്വത്ത് മായാരാജന്‍(26) അതിരുകുന്നിലെ പെരുമ്പുഴക്കടവില്‍ ചിഞ്ചു തോമസ്(21) എരുവാട്ടിയിലെ കാരിക്കന്‍ സുമ സജി(35) ചപ്പാരപ്പടവിലെ മീത്തലെ പുരയില്‍ മുഹമ്മദ്(35) എരുവാട്ടിയിലെ ഖദീജ(42) കിഴക്കെവീട്ടില്‍ ഗീതു(21) ഇല്ലിക്കല്‍ ജയിംസ്(42) മെനൂലിക്കല്‍ മാത്യു(72) മംഗരയിലെ മടക്കുടിയില്‍ കൃഷ്ണന്‍(45) തേര്‍ത്തല്ലിയിലെ പാതാലില്‍ ജ്യോതി(22) പുതുപ്പളളിയില്‍ തങ്കമ്മ(52) അതിരുകുന്ന് കൊയിലേരിയന്‍ സവിത(27) ബൈക്ക് യാത്രികരായ കണ്ണൂര്‍ മൈതാനപ്പളളിയിലെ അംറാസ്(17) നാടുകാണിയിലെ കെ. അജീര്‍(26) മഴൂരിലെ അക്കിപ്പറമ്പ വിപിന്‍(22) ചപ്പാരപ്പടവിലെ ഷമീമി(19) എന്നിവരെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സ നല്‍കിയ വിട്ടയച്ചു.

Keywords: Kerala, Kannur, Thaliparamba, Accident, Bus, Inured,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم