കണ്ണൂര്‍: എസ്. എസ്. എല്‍. എസി ഐ.ടി പരീക്ഷാനടത്തിപ്പ് ഇഴഞ്ഞു നീങ്ങുന്നത് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആശങ്കയിലാക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ നടത്തിയതു പോലെ സമയബന്ധിതമായി നേരത്തെ തീയ്യതി പ്രഖ്യാപിച്ച് നടത്തുന്നതില്‍ വന്ന അപാകതയാണ് ഇക്കുറി വിദ്യാര്‍ത്ഥികള്‍ക്ക് വിനയായത്. മാര്‍ച്ച് 11ന് എസ്. എസ്. എല്‍. സിയുടെ മറ്റുപരീക്ഷകള്‍ തുടരാനിരിക്കെ ജില്ലയിലെ ഭൂരിഭാഗം സ്‌കൂളുകളിലും ഐ.ടി പരീക്ഷ നടത്തിപ്പ് കാല്‍ഭാഗംപോലുമായിട്ടില്ല. രണ്ടുമാസങ്ങള്‍ക്കു മുമ്പ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിനെതിരെ സമരം ചെയ്തതിന് ഐ.ടി വിഭാഗത്തില്‍ 34 അധ്യാപകരെ പുറത്താക്കിയത് പരീക്ഷാനടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച്ച സ്‌കൂളുകളില്‍ ഐ.ടി പരീക്ഷ തുടങ്ങാനാണ് നേരത്തെതീരുമാനിച്ചിരുന്നത്. എന്നാല്‍ അന്നേദിവസം പരീക്ഷ തുടങ്ങണമെങ്കില്‍ സോഫ്റ്റ് വയര്‍ സി.ഡി ഒരു ദിവസം നേരത്തെയെങ്കിലും സ്‌കൂളില്‍ എത്തിച്ച് കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഇതുചെയ്യാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല 16ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇതിനെകുറിച്ച് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കോഓര്‍ഡിനേറ്റര്‍മാരുടെയും അധ്യാപകരുടെയും യോഗത്തില്‍ ഒന്നും പറഞ്ഞുമില്ല. സോഫ്റ്റ് വെയര്‍ സി.ഡി കൃത്യമായി എത്താതു കാരണം ചൊവ്വാഴ്ച്ചത്തേക്ക് പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വന്നു. ഇതുകാരണം ഐ.ടി പരീക്ഷ നടത്തി തീര്‍ക്കാന്‍ തന്നെ പ്രയാസമാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ പറയുന്നു.
പ്രാക്ടിക്കലുംതിയറിയുമടക്കം 40മാര്‍ക്കിന്റെ പരീക്ഷ ഒന്നരമണിക്കൂര്‍ കൊണ്ടാണ് നടത്തേണ്ടത്. ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ശരാശരി ഇരുപതു കമ്പ്യൂട്ടര്‍റുകള്‍മാത്രമാണുളളത്. ഇവയില്‍ പലതും കാലപഴക്കം ചെന്നതാണ്. ഒരു കുട്ടിക്ക് വേണ്ടി ഒന്നരമണിക്കൂര്‍ ചിലവഴിക്കുമ്പോള്‍ ഇരുന്നൂറോളം വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അനുവദിച്ച സമയം തന്നെ പോരാതെ വരും. ഇതുകൂടാതെ പവര്‍ക്കട്ടും പവര്‍ഹോളിഡേയും കാരണം പരീക്ഷ കൃത്യമായി നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. മിക്ക സ്‌കൂളുകളിലും യു. പി. എസ് സംവിധാനമില്ല.
കമ്പ്യൂട്ടറുകള്‍ക്ക് ബാക്ക് അപ്പും വളരെ കുറവാണ്. ഇതുകാരണം വളരെ പ്രതിസന്ധികള്‍ക്കിടയിലാണ് തങ്ങള്‍ പരീക്ഷ നടത്തുന്നതെന്ന് ഒരു ഐ.ടി അധ്യാപകന്‍ കേരളകൗമുദിയോട് പറഞ്ഞു. ഇതിനിടയില്‍ ഐ.ടി പരീക്ഷയുടെ ചുമതല വഹിക്കുന്ന അധ്യാപകര്‍ക്ക് നല്‍കുന്ന പ്രതിഫലം 190 രൂപയില്‍ നിന്നും 70 രൂപയാക്കി കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത് അധ്യാപകരില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. സാധാരണയായി പരീക്ഷാവേതനം വര്‍ദ്ധിപ്പിക്കേണ്ട സ്ഥാനത്ത് വേതനം വെട്ടിക്കുറച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ലെന്ന് വിവിധ അധ്യാപക സംഘടനാ നേതാക്കള്‍ പറയുന്നു.

Keywords: Kerala, Kannur, SSLC, IT, examination, Teachers, Information Technology, Computer, Education, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق