ഷുക്കൂര്‍ വധക്കേസ്: മൊഴിമാറ്റാന്‍ പ്രേരിപ്പിച്ച ആറുപേരെ ലീഗില്‍ നിന്നും പുറത്താക്കും

Kerala, Kannur, Shukoor Murder, IUML, Muslim League, Panakkad Shihab Thangal, K.M Soopi,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
തലശേരി: ഷുക്കൂര്‍ വധക്കേസില്‍ മുഖ്യസാക്ഷികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചുവെന്ന ആരോപണവിധേയരായ നേതാക്കളുള്‍പ്പെടെയുളള ലീഗുകാരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാകമ്മിറ്റി സംസ്ഥാനകമ്മിറ്റിയോട് ശുപാര്‍ശ ചെയ്തതായി ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് കെ. എം സൂപ്പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പാണക്കാട് ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനും തളിപ്പറമ്പ് ഹൈവെ ശാഖ മുന്‍പ്രസിഡന്റുമായ കെ.വി സലാംഹാജി, സെയ്ദ് നഗര്‍ ശാഖാ ട്രഷറര്‍ കെ. പി അഷ്‌റഫ്, കെ. എം. സി. സി ദമാം ശാഖാകമ്മിറ്റി പ്രസിഡന്റ് പി.വി അമീറലി, അബുദാബി കെ. എം.സി.സി വൈസ് പ്രസിഡന്റ് കെ.വി അഷ് റഫ്, മുസ്തഫ കൂറ്റേരി, അഡ്വ. പി. മുഹമ്മദ് ഹനീഫ എന്നിവരെയാണ് മുസ്ലീം ലീഗിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ ജില്ലാനേതൃത്വം ശുപാര്‍ശ ചെയ്തതെന്നും കെ. എം സൂപ്പി പറഞ്ഞു.

പ്രധാനസാക്ഷികളെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചത് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ പുറത്താക്കാന്‍ ആവശ്യപ്പെടുന്നതെന്ന് ജില്ലാനേതാക്കള്‍ പറഞ്ഞു. സി. പി. എം തളിപ്പറമ്പ് നഗരസഭയിലെ ഭരണസ്വാധീനം ഉപയോഗിച്ചാണ് ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും സ്വാധീനിച്ചത്. ഷുക്കൂര്‍ വധം സി. ബി. ഐ ഏറ്റെടുക്കണമെന്നാണ് ലീഗിന്റെ ആവശ്യം. പൊലീസില്‍ ഇനി വിശ്വാസമില്ല. ചിലര്‍ ഇപ്പോഴും സി. പി. എമ്മിനു വേണ്ടിയാണ് കാര്യങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പി.ജയരാജനെയും ടി.വി രാജേഷ് എം. എല്‍. എയെയും അറസ്റ്റു ചെയ്ത് ജാമ്യം ലഭിക്കുന്ന വകുപ്പ് ചേര്‍ത്തത്.

ഇവര്‍ രണ്ടുപേരും ഗൂഡാലോചനയില്‍ പ്രധാനപങ്കാളികളാണ്. സാക്ഷികളെയും ഷുക്കൂറിന്റ കുടുംബത്തെയും മുസ്ലീം ലീഗ് സംരക്ഷിക്കും. നിയമപരമായി ഈ കേസിനെ കൈക്കാര്യം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു. കേസ് നടത്തുന്നതിനു വേണ്ടി പ്രത്യേകം കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട്. മുസ്ലീം ലീഗ് സി. പി. എമ്മിനെ സഹായിക്കുന്നു എന്ന എസ്. ഡി. പി. ഐയുടെ പ്രസ്താവനയില്‍ തലശേരിയിലെ ഫസല്‍ വധത്തില്‍ എസ്. ഡി. പി. ഐ കാണിച്ച സമീപനത്തില്‍ തന്നെ ആരാണ് സി. പി. എമ്മിനെ സഹായിച്ചതെന്ന് മനസിലാവുമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുള്‍ ഖാദര്‍ മൗലവി, പി. പി വമ്പന്‍, അഡ്വ. പി.വി സൈനുദ്ദീന്‍, ബി. പി ഫാറൂഖ് എന്നിവരും പങ്കെടുത്തു.

Keywords: Kerala, Kannur, Shukoor Murder, IUML, Muslim League, Panakkad Shihab Thangal, K.M Soopi,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم