സാന്ത്വ­ന­വു­മായി സാദി­ഖലി ത­ങ്ങ­ള്‍ ചാ­ല­യി­ലെത്തി

Panakkad Sayyid Sadiqali Shihab Thangal, Kannur, Chala
കണ്ണൂര്‍: ടാങ്കര്‍ ലോറി ദുര­ന്ത­ത്തില്‍ ഉറ്റ­വര്‍ നഷ്ട­പ്പെ­ട്ട­വര്‍ക്ക് സാന്ത്വ­ന­മേകി പാണ­ക്കാട് സയ്യിദ് സാദി­ഖലി ശിഹാബ് തങ്ങ­ളെ­ത്തി. തി­ങ്ക­ളാഴ്ച ഉച്ചയ്ക്ക് 2.30 മണി­യോ­ടെ­യാണ് 19 പേരുടെ ജീവന്‍ കവര്‍ന്നെ­ടുത്ത ദുര­ന്ത­ഭൂ­മി­യി­ലെ­ത്തി­യ­ത്.
ചാല ഭഗ­വതി ക്ഷേത്ര­ത്തിലെ ജീവ­ന­ക്കാ­ര­നാ­യി­രുന്ന മര­ണ­പ്പെട്ട കേശവമാരാ­രുടെ വീട്ടി­ലാണ് ആദ്യ­മെ­ത്തി­യ­ത്. ദുര­ന്ത­ത്തില്‍ കേശ­വ­ മാരാ­രോ­ടൊപ്പം ഭാര്യ ശ്രീല­തയും മര­ണ­പ്പെ­ട്ടി­രു­ന്നു. ഏക മകന്‍ അജ­യനും മറ്റു കുടും­ബാം­ഗ­ങ്ങ­ളു­മാ­യി­രുന്നു ഇവി­ടെ­യു­ണ്ടാ­യി­രു­ന്ന­ത്. ദുര­ന്ത­ത്തിന്റെ ആഘാ­ത­ത്തില്‍ കഴി­യുന്ന കുടും­ബത്തെ തങ്ങള്‍ ആശ്വ­സി­പ്പി­ച്ചു.


പിന്നീട് നാലു­പേരെ ദുരന്തം തട്ടി­യെ­ടുത്ത ദേവി നിവാ­സി­ലാ­യി­രുന്നു എത്തി­യ­ത്. ആള­ന­ക്ക­മി­ല്ലാത്ത കരി­പി­ടിച്ചു വീട്ടില്‍ സഹോ­ദ­രന്‍ മാത്ര­മാ­ണു­ണ്ടാ­യി­രു­ന്ന­ത്. കൃഷ്ണന്റെ ഭാര്യ ദേവി, മകന്‍ പ്രസാ­ദ്, മരു­മ­കള്‍ റിഗിന എന്നി­വ­രാ­യി­രുന്നു മര­ണ­പ്പെ­ട്ട­ത്. ഇതിനു സമീ­പ­ത്തുള്ള കൃഷ്ണന്റെ സഹോ­ദ­ര­നായ ലക്ഷ്മ­ണന്റെ വീട്ടി­ലെ­ത്തി­യ­പ്പോഴും ദുഃഖ­സാ­ന്ദ്ര­മായ അന്ത­രീ­ക്ഷ­മാ­യി­രുന്നു ഇവി­ടെ. ലക്ഷ്മ­ണ­നോ­ടൊപ്പം ഭാര്യ നിര്‍മ്മ­ല­യെയും മര­ണ­ദൂ­തന്‍ തട്ടി­യെ­ടു­ത്തി­രു­ന്നു.
നവ­നീ­തത്തില്‍ എത്തു­മ്പോള്‍ മര­ണപ്പെട്ട പുഷ്പ­ല­ത­യുടെ ഏതാനും ബന്ധു­ക്കള്‍ ഇവി­ടെ­യു­ണ്ടാ­യി­രു­ന്നു. ഭര്‍ത്താവ് കൃഷ്ണനും മക്കളും ഇപ്പോഴും ചികി­ത്സ­യി­ലാ­ണു­ള്ള­ത്. ദുഃഖം കടി­ച്ച­മര്‍ത്തി­ക്ക­ഴി­യുന്ന ഈ കുടും­ബ­ത്തെയും സാദി­ഖലി തങ്ങള്‍ ആശ്വ­സി­പ്പി­ച്ചു.

കഴിഞ്ഞ മൂന്നു ദിവ­സ­ങ്ങ­ളില്‍ നാലു മര­ണ­വ­ണ്ടി­കള്‍ സൈറണ്‍ മുഴക്കി­യെ­ത്തിയ റംലാ ഹൗസി­ലാ­യി­രുന്നു പിന്നീട് പോയ­ത്. ഉമ്മയും ബാപ്പയും രണ്ടു മക്കളും വേര്‍പി­രിഞ്ഞ കുടും­ബത്തെ ആശ്വ­സി­പ്പി­ക്കു­മ്പോള്‍ ഇടയ്ക്ക് വാക്കു­കള്‍ മുറി­ഞ്ഞു­പോ­യി. തുടര്‍ന്ന് മരി­ച്ച­വര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നട­ത്തു­കയും റംല­ത്തിന്റെ പേര­ക്കു­ട്ടിയെ മടി­യി­ലി­രുത്തി സാന്ത്വ­നി­പ്പി­ക്കു­കയും ചെയ്തു.

മര­ണ­പ്പെട്ട ഞരോളി അബ്ദുല്‍ അസീ­സിന്റെ തകര്‍ന്ന വീടും ദുര­ന്ത­ത്തിനു കാര­ണ­മായ ടാങ്കര്‍ ലോറി­യുടെ അവ­ശി­ഷ്ട­ങ്ങളും നോക്കി­ക്ക­ണ്ട­തി­നു­ശേഷം അഗ്‌നി വിഴു­ങ്ങിയ രമ­യുടെ ആറ്റ­ട­പ്പ­യിലെ വീട്ടി­ലാണ് പോയ­ത്. ചാല­യില്‍ അമ്മ­യുടെ വീട്ടില്‍ അതിഥി­യാ­യെ­ത്തിയ രമയും സഹോ­ദരി ഗീതയും അമ്മ­യോ­ടൊപ്പം യാത്ര­യാ­യ­തോടെ ഈ കുടും­ബ­ത്തിലെ മൂന്നു­പേ­രെ­യാണ് ദുരന്തം കരി­ച്ചു­ക­ള­ഞ്ഞ­ത്.

ഓരോ­വീ­ട്ടില്‍ 10 മിനിട്ടോ­ളം­സ­മയം ചെല­വ­ഴ­ിച്ച് വൈകിട്ട് നാല­ര­യോ­ടെ­യാണ് തങ്ങള്‍ ദുര­ന്ത­സ്ഥ­ല­ത്തു­നിന്നു മട­ങ്ങി­യ­ത്.

മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസി­ഡണ്ട് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ നേതാ­ക്ക­ളായ വി.പി വമ്പന്‍, കരീം ചേലേ­രി, മഹ്മൂദ് അള്ളാം­കു­ളം, ഇബ്രാ­ഹിം­കുട്ടി തിരു­വ­ട്ടൂര്‍, എം.പി മുഹ­മ്മ­ദ­ലി, അശ്‌റഫ് ബംഗാളി മുഹ­ല്ല, കെ.പി താഹിര്‍, ഖത്തര്‍ കെ.­എം.­സി.സി ജില്ലാ സെക്ര­ട്ടറി കെ.പി ഹനീ­ഫ്, ദുബൈ കെ.­എം.­സി.സി ജില്ലാ ട്രഷ­റര്‍ ടി.പി അബ്ബാസ് ഹാജി, കെ.­എം.­സി.സി സെക്ര­ട്ടറി പി.പി റഷീദ് എന്നി­വരും തങ്ങ­ളോ­ടൊ­പ്പ­മു­ണ്ടാ­­യി­രു­ന്നു.

Keywords: Panakkad Sayyid Sadiqali Shihab Thangal, Kannur, Chala, Kerala, Cherkalam Abdulla, Tanker Lorry, Malayalam News, kvartha.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم