ഇരിട്ടി: ഉരുപ്പുംകുറ്റി മേഖലയില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ഫോണുകള്‍ക്കു കവറേജ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ പ്രക്ഷോഭത്തിന്്. അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി, ഈന്തുകരി, ഏഴാംകടവ്, ആയാംകുടി ഉള്‍പ്പെടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലെ 2,500 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണു കവറേജ് ലഭിക്കാത്തത്.
പ്രദേശത്തെ മിക്ക ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകളും പ്രവര്‍ത്തനരഹിതമാണ്. അതിനാല്‍ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഇവിടെ രാത്രികാലങ്ങളിലും മറ്റും വന്യമൃഗ ശല്യമുണ്ടായാല്‍ വനപാലകര്‍ക്കു വിവരം നലാകാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്.
വാഹനസൗകര്യം കുറഞ്ഞ മേഖലയില്‍ രാത്രികാലത്തു വാഹനം ലഭ്യമാക്കുന്നതിനും ഫോണ്‍ സൗകര്യം ഏറെ ഉപകാരപ്രദമാണ്. അതിനാല്‍ മൊബൈല്‍ ഫോണിനു കവറേജ് ലഭിക്കുന്നതിനും ലാന്‍ഡ് ഫോണുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ഉരുപ്പുംകുറ്റി പള്ളി വികാരി ഫാ.സേവ്യര്‍ തേലക്കാട്ടിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രത്യക്ഷസമരത്തിനുള്ള തയാറെടുപ്പിലാണ്.
إرسال تعليق