കണ്ണൂര്‍: രണ്ട് സ്ത്രീകളെ തീവണ്ടിയില്‍ പീഡിപ്പിക്കാന്‍ ശ്രമം. യാത്രക്കാര്‍ പിടികൂടിയവരില്‍ ഒരാളെ റെയില്‍വേ പോലീസ് വിട്ടയച്ചത് വിവാദമായി. മലബാര്‍, മാവേലി എക്‌സ്പ്രസുകളിലാണ് പീഡന ശ്രമം നടന്നത്. മലബാര്‍ എക്‌സ്പ്രസില്‍ ചീറയിന്‍കീഴ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി നേഴ്‌സിംഗ് സൂപ്രണ്ടായി ജോലി ചെയ്യുന്ന പിലാത്തറ സ്വദേശിനിയായ അമ്പതുകാരിയാണ് പീഡനശ്രമത്തിന് ഇരയായത്. ചിറയിന്‍കീഴില്‍ പെയിംഗ് ഗസ്റ്റായി താമസിക്കുന്ന സ്ത്രീ അസുഖം കാരണം അവധിയെടുത്ത് പിലാത്തറയിലെ വീട്ടില്‍ വന്നതായിരുന്നു. തിരിച്ച് ചിറയിന്‍കീഴിലേക്ക് മടങ്ങുകയായിരുന്നു. ബുധനാഴ്ച രാത്രി പഴയങ്ങാടിയില്‍ നിന്നാണ് മലബാര്‍ എക്‌സ്പ്രസില്‍ കയറിയത്. എസ്. രണ്ട് കോച്ചില്‍ ഒമ്പതാം നമ്പര്‍ ബര്‍ത്തിലായിരുന്നു സഞ്ചാരം. മുകള്‍ നിലയിലുള്ള ബര്‍ത്താണിത്. പുലര്‍ച്ചെ തീവണ്ടി എറണാകുളം വിട്ടപ്പോഴാണ് 35 വയസ് തോന്നിക്കുന്ന ഒരാള്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ശരീരഭാഗങ്ങളില്‍ പിടിച്ചതോടെ ഞെട്ടി ഉണര്‍ന്ന സ്ത്രീ ബഹളം വച്ചു. ഇതോടെ മറ്റ് യാത്രക്കാര്‍ ഉണര്‍ന്ന് യുവാവിനെ പിടികൂടി റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ റെയില്‍വേ പോലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു, മുഷിഞ്ഞ വസ്ത്രധാരിയായ ഇയാള്‍ മാനസിക രോഗിയാണെന്ന് പറഞ്ഞായിരുന്നു വിട്ടയച്ചതത്രെ. സ്ത്രീ പോലീസില്‍ പരാതി നല്‍കി. യുവാവിനെ വിട്ടയച്ചതിനെ കുറിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മാവേലി എക്‌സ്പ്രസില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായത്. ഐ.എ.എസ് കോച്ചിംഗ് വിദ്യാര്‍ത്ഥിനിയായ 26 കാരിയെയാണ് തൃശൂരിനും എറണാകുളത്തിനും ഇടയില്‍ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. പുലര്‍ച്ചെയായിരുന്നു സംഭവം. നാസര്‍ എന്ന യുവാവിനെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചു.
നേഴ്‌സിംഗ് സൂപ്രണ്ട് ഉള്‍പ്പെടെ രണ്ട് സ്ത്രീകളെ തീവണ്ടിയില്‍ പീഡിപ്പിക്കാന്‍ ശ്രമം
Unknown
0
إرسال تعليق