തലശേരി: ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന കെഎസ്‌യു പ്രവര്‍ത്തകനെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചു പരിക്കേല്പിച്ചു. പരിക്കേറ്റ ചീമേനി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയും കൊണ്ടോട്ടി സ്വദേശിയുമായ ഷംസീറിനെ (19) ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച രാവിലെ ചെറുവത്തൂരില്‍നിന്നു കൊണ്ടോട്ടിയിലെ വീട്ടിലേക്കു മംഗലാപുരം-കോയമ്പത്തൂര്‍ ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന ഷംസീറിനുനേരേ പയ്യന്നൂരിനും കണ്ണൂരിനും ഇടയിലാണ് അക്രമമുണ്ടായത്.
ശനിയാഴ്ച കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനായി പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് ട്രെയിനില്‍ കയറിയ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. ട്രെയിനില്‍ കയറിയ ചില എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ തിരിച്ചറിയുകയും കെഎസ്‌യുവില്‍ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നുവെന്നു ഷംസീര്‍ പറഞ്ഞു. കെഎസ്‌യു നേതാക്കളായ റിജില്‍ മാക്കുറ്റി, ഇ.ജി. ശാന്ത, വി. രാധാകൃഷ്ണന്‍, വി.സി. പ്രസാദ്, സന്ദീപ് കോടിയേരി തുടങ്ങിയവര്‍ ഷംസീറിനെ സന്ദര്‍ശിച്ചു.

إرسال تعليق