കണ്ണപുരം : ബസ് യാത്രികയുടെ മാല കവര്‍ന്ന രണ്ട് യുവതികളെ നാട്ടുകാര്‍ പിടികൂടി കണ്ണപുരം പോലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂര്‍ ബാറിലെ അഭിഭാഷകനും എച്ച്.എം.എസ്. നേതാവുമായ കസ്തൂരി ദേവന്റെ ഭാര്യ കെ.വി. രാജിനിയുടെ കഴുത്തില്‍ നിന്നാണ് ബുധനാഴ്ച രാവിലെ ബസ് യാത്രക്കിടെ നാലുപവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തത്. മധുര സ്വദേശികളായ ദിവ്യ (32), വാസന്തി (30) എന്നിവരാണ് പിടിയിലായത്. പറശിനിക്കടവ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജില്‍ ക്ലാര്‍ക്കായ രാജിനി താമസ സ്ഥലമായ പള്ളിക്കുന്ന് നിന്നാണ് ബസില്‍ കയറിയത്. ധര്‍മ്മശാല എത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്. തിരക്കുണ്ടായിരുന്ന ബസില്‍ ഒരു യുവതി ഇടക്കിടെ ദേഹത്ത് തട്ടുന്നത് രാജിനി ശ്രദ്ധിച്ചിരുന്നു. മാല നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഉടനെ രാജിനി ബഹളം വച്ചു. ബസ് നിര്‍ത്തിയതോടെ യുവതി മാല റോഡിലേക്കിട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ യുവതിയെയും കൂടെയുണ്ടായിരുന്ന യുവതിയെയും പിടികൂടുകയായിരുന്നു. ഒരു യുവതി യാത്രക്കാരിയുടെ ദേഹത്ത് തട്ടി ശ്രദ്ധ തിരിച്ചു വിടുമ്പോള്‍ മറ്റേ യുവതി മാല പൊട്ടിച്ചെടുക്കുകയാണത്രെ പതിവ്. ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍
Unknown
0
إرسال تعليق