കൂത്തുപറമ്പ്: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ഗേറ്റ് വീണ് ആറുവയസുകാരന്‍ മരിച്ചു. കോട്ടയംപൊയില്‍ സറീന്‍ ഹൗസില്‍ മുഹമ്മദ്‌നാസര്‍-ഹസീന ദമ്പതികളുടെ മകന്‍ നിഹാല്‍ നാസര്‍ ആണു മരിച്ചത്. വെളളിയാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. പുതുതായി നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മുന്‍വശത്തു സ്ഥാപിക്കാന്‍ കൊണ്ടുവച്ച ഇരുമ്പുഗേറ്റ് കുട്ടിയുടെ ദേഹത്തേക്കു വീഴുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ നിഹാലിനെ ഉടന്‍ കൂത്തുപറമ്പ് സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെളളിയാഴ്ച രാവിലെയാണു നിഹാലിന്റെ പിതാവ് മുഹമ്മദ് ഗള്‍ഫിലേക്കു പോയത്. മുഹമ്മദും കുടുംബവും അബുദാബിയിലായിരുന്നു താമസം. അവധിക്കാലമായതിനാല്‍ ഭാര്യാവീട്ടില്‍ എത്തിയതായിരുന്നു. നബീല്‍, ഫിദാഫാത്തിമ എന്നിവര്‍ നിഹാലിന്റെ സഹോദരങ്ങളാണ്.

إرسال تعليق