ചെറുപുഴ: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയ്ക്കു മേല്‍ മരം പൊട്ടിവീണ് മരിച്ച പുളിങ്ങോം ആറാട്ടുകടവിലെ പുതിയ വീട്ടില്‍ ഷൈജു(28)വിന് കണ്ണീരോടെ വിട. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെയാണ് ചെറുപുഴ പുതിയ പാലത്തിന് സമീപത്ത് വച്ച് ഷൈജു സഞ്ചരിച്ച ഓട്ടോയ്ക്ക് മുകളില്‍ കൂറ്റന്‍മരം പൊട്ടിവീണത്. അപകടത്തില്‍ ഷൈജുവിന്റെ ഭാര്യ സൗമ്യയ്ക്ക് പരിക്കേറ്റിരുന്നു. പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ടോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്കരിച്ചു.
ഓട്ടോയില്‍ മരം വീണു മരിച്ച നവവരന് കണ്ണീരോടെ വിട
Unknown
0
إرسال تعليق