ദുബൈ: ദുബൈ പ്രിയദര്‍ശിനി മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് സി ആര്‍ ജി നായര്‍ അധ്യക്ഷത വഹിച്ച അവാര്‍ഡ് സമ്മേളനം എം എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. ദുബൈ പ്രിയദര്‍ശിനി വര്‍ഷം തോറും നല്്കി വരുന്ന മെറിറ്റ് അവാര്‍ഡിന് ഈ വര്‍ഷം മുപ്പത് വിദ്യാര്‍ഥികള്‍ അര്‍ഹരായി. വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഇത്തവണ സ്വര്‍ണ്ണ മെഡലുകള്‍ ലഭിച്ചത്. ഇന്ത്യന്‍ സ്‌കൂള്‍ ഹെഡ്്മാസ്റ്റര്‍ എബ്രഹാം മനോഹര്‍, ഇന്ത്യ കോണ്‍സല്‍ നരേഷ് മേത്ത എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഡ്രോയിംഗ് മല്‍സരത്തിലും പാചകമല്‍സരത്തിലും വിജയിച്ചവര്‍ക്കുള്ള ട്രോഫികളും യോഗത്തില്‍ സമ്മാനിച്ചു. സാമൂഹിക പ്രതിബദ്ധതയും പൗരബോധവും വിദ്യാര്‍ഥികള്‍ക്കുണ്ടാകണമെന്ന് സി.ആര്‍.ജി നായര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സെക്രട്ടറി ചന്ദ്രന്‍ ആയഞ്ചേരി സ്വാഗതവും ട്രഷറര്‍ കലാധര്‍ദാസ് കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച്് സുകന്യ രാം ഗോപാല്‍ നയിച്ച സ്ത്രീ-താള- തരംഗം എന്ന കലാ പരിപാടി ആസ്വാദക സദസ്സിന് വേറിട്ടൊരനുഭവമായിരുന്നു.

إرسال تعليق