ദേശീയസെമിനാര്‍ 22 ന് തുടങ്ങും

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വ്വകലാശാല സ്‌പോര്‍ട്‌സ് ആന്റ് എക്‌സര്‍സൈസ് സൈക്കോളജിയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. സര്‍വ്വകലാശാല കായിക പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 22,23 തീയ്യതികളിലായാണ് സെമിനാര്‍. 22 ന് രാവിലെ 10 മണിക്ക് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍ ഡോ.ജി.കിഷോര്‍ ഉദ്ഘാടനം ചെയ്യും. വൈസ്ചാന്‍സലര്‍ മൈക്കിള്‍ തരകന്‍ അധ്യക്ഷത വഹിക്കും. മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം ഐ.ജി. എസ്.ഗോപിനാഥ് മുഖ്യാതിഥിയായിരിക്കും. എം.എല്‍.കമലേഷ്, ലളിത് ശര്‍മ്മ, മണിലാല്‍, ജയശങ്കര്‍. സി.മേനോന്‍, സോണി. ജോണ്‍, എസ്.എസ്.കൈമള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. യു.ജി.സി.സഹായത്തോടെ നടപ്പിലാക്കുന്ന സെമിനാറില്‍ സ്‌പോര്‍ട്‌സ് സൈക്കോളജിയിലെ നൂതന സാങ്കേതിക വിദ്യകളും അതിന്റെ പ്രായോഗികതയും സംബന്ധിച്ച ക്ലാസുകള്‍ നടക്കുമെന്ന്്് വി.എസ് അനില്‍കുമാര്‍, ഡോ.സുരേഷ്‌കുമാര്‍,പി.പി.ബിനീഷ്, ജോസഫ്് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم