കണ്ണൂര്‍: എസ്എന്‍ കോളജില്‍ കെഎസ്‌യു-എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ ഇരുവിഭാഗത്തിലും പെട്ട രണ്ടുപേര്‍ക്കു പരിക്കേറ്റു. കെഎസ്‌യു ജില്ലാ ജോയിന്റ് സെക്രട്ടറിയും മൂന്നാംവര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയുമായ നിധീഷ് ചാലാട് (20), എസ്എഫ്‌ഐ പ്രവര്‍ത്തകനായ സിറ്റി നാലുവയല്‍ സ്വദേശിയും രണ്ടാംവര്‍ഷ ബിഎ ബിരുദ വിദ്യാര്‍ഥിയുമായ അറഫാത്ത് (19) എന്നിവര്‍ക്കാണു പരിക്കേറ്റത്. നിധീഷിന്റെ തലയ്ക്കും അറഫാത്തിന്റെ കഴുത്തിനുമാണ് പരിക്ക്. നവാഗതര്‍ക്ക് സ്വാഗത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. സ്ഥലത്തെത്തിയ പോലീസ് അറഫാത്തിനെ കസ്റ്റഡിലിലെടുത്ത് ടൗണ്‍ സ്റ്റേഷനില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരും നഗരസഭാ പ്രതിപക്ഷ നേതാവ് യു. പുഷ്പരാജ് ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനിലെത്തിയത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിക്കാതെ സ്റ്റേഷനില്‍ കൊണ്ടുവന്നതിനെ ഇവര്‍ ചോദ്യം ചെയ്തതാണ് ബഹളത്തിനിടയാക്കിയത്. പിന്നീട് അറഫാത്തിനെ പോലീസ് ജാമ്യത്തില്‍ വിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
എസ്എഫ്‌ഐയുടെ അക്രമത്തില്‍ പ്രതിഷേധിച്ച് വെളളിയാഴ്ച ജില്ലയിലെ കോളജുകളില്‍ പഠിപ്പുമുടക്കിയും സ്‌കൂളുകളില്‍ പ്രകടനം നടത്തിയും കെഎസ്‌യു പ്രതിഷേധിക്കും. ഷുക്കൂര്‍ വധക്കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങുമെന്ന സ്ഥിതി സംജാതമായപ്പോള്‍ അക്രമങ്ങള്‍ നടത്തി ശ്രദ്ധ തിരിച്ചുവിടാനുള്ള കുത്സിത ശ്രമമാണ് എസ്എഫ്‌ഐ നടത്തുന്നതെന്നു ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് ആരോപിച്ചു.

إرسال تعليق