കണ്ണൂര്‍: പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനു പിന്നില്‍ സി.പി.എം ആണെന്നും ഇതിനായി വന്‍ സാമ്പത്തിക കൈമാറ്റം നടന്നിട്ടുണെ്ടന്നും കെ സുധാകരന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ കുറേ നാളുകളായി ഞാനുമായി ബന്ധപ്പെട്ടവരെ സി.പി.എം പ്രലോഭിപ്പിച്ച് എനിക്കെതിരേ മൊഴി നല്‍കിക്കാന്‍ ശ്രമിക്കുകയാണ്.
ഇ പി ജയരാജന്‍ കേസില്‍ ശിക്ഷയനുഭവിക്കുന്ന ദിനേശനെ ഈയടുത്ത നാളില്‍പ്പോലും സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ട് തുകയെഴുതാത്ത ഒപ്പിട്ട ചെക്ക് തരാമെന്നും വീടുവച്ചുതരാമെന്നും സുധാകരനെതിരേ സംസാരിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നു.
തനിക്കെതിരേ അന്വേഷണം ഉണ്ടാവുകയാണെങ്കില്‍ സ്വാഗതം ചെയ്യുന്നു. ഇതിനു പിന്നില്‍ നടന്ന സാമ്പത്തിക ഇടപാടും അന്വേഷിക്കണം. പ്രശാന്ത് ബാബു കഴിഞ്ഞ മൂന്നുമാസമായി സി.പി.എം തടവിലാണ്. ഈ സമയത്തു നടത്തിയ ഫോണ്‍വിളികളെക്കുറിച്ചും അന്വേഷിക്കണം.
ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ തന്നെ കസ്റ്റഡിയിലെടുക്കണം. ബാബുവിനെ കായികമായി ഉന്മൂലനം ചെയ്യാന്‍ സി.പി.എം ശ്രമിക്കും. എന്നിട്ട് കുറ്റം തന്റെ തലയില്‍ കെട്ടിവയ്ക്കും. ബാബുവിന് അടിയന്തര പോലിസ് സംരക്ഷണം നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
അഴിമതിയും പാര്‍ട്ടിക്കെതിരേ നിരന്തരം അപകീര്‍ത്തികരമായ പ്രസ്താവന നല്‍കിയതിനാലും പ്രശാന്ത് ബാബുവിനെ പാര്‍ട്ടിയില്‍നിന്ന് മുമ്പേ പുറത്താക്കിയിരുന്നുവെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.

إرسال تعليق