സംഘര്‍ഷം ഭയന്ന് ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗസ്ഥലം മാറ്റി

കണ്ണൂര്‍ : ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നോമിനേറ്റ് ചെയ്തതില്‍ പ്രതിഷേധം പടരുമ്പോള്‍ നോമിനേറ്റ് ചെയ്യപ്പെട്ട ജില്ലാ ഭാരവാഹികളുടെ യോഗം മുസ്ലിംലീഗ് ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്ന് അവസാന നിമിഷം സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം ഏകപക്ഷീയമായി ഭാരവാഹികളെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിക്കുന്ന ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ ലീഗ് ഓഫീസ് പുതിയ താഴിട്ട് പൂട്ടുകയായിരുന്നു. ഇത് തകര്‍ത്താണ് ഭാരവാഹികള്‍ വ്യാഴാഴ്ച അകത്ത് കയറിയത്. പി.കെ. അബ്ദുള്‍ഖാദര്‍ മൗലവി പ്രസിഡന്റും അബ്ദു റഹ്മാന്‍ കല്ലായി ജന. സിക്രട്ടറിയും വി.പി. വമ്പന്‍ ട്രഷററുമായ കമ്മറ്റിയാണ് യോഗം ചേരുന്നത്. എന്നാല്‍ പ്രതിഷേധക്കാര്‍ ഇരച്ചുകയറുമെന്ന വിവരത്തെ തുടര്‍ന്ന് യോഗം അവസാന നിമിഷം മറ്റൊരു സ്ഥലത്തേക്ക് മാറ്റി.
അതിനിടെ ജില്ലാ കമ്മിററി ഓഫീസിന് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم