പയ്യന്നൂര്‍: പയ്യന്നൂര്‍ തായിനേരിയില്‍ മോഷണസംഘം വീട്ടുകാരെ ആക്രമിച്ച് നാലുപവന് സ്വര്‍ണം അപഹരിച്ചു. തായിനേരി സൂര്യമുക്കിനടുത്ത് ഇന്ത്യന്‍ ബാങ്ക് പയ്യന്നൂര്‍ ബ്രാഞ്ചിലെ അപ്രൈസര്‍ പി പി രാധാകൃഷ്ണന്റെ വീട്ടില്‍ വ്യഴാഴ്ച പുലര്‍ച്ചെയാണു സംഭവം. രാധാകൃഷ്ണന്റെ മാതാവ് സരോജിനിയുടെ ഒന്നരപ്പവന്റെ മാലയും ഭാര്യ രജിതയുടെ രണ്ടരപ്പവന്റെ മാലയുമാണു നഷ്ടപ്പെട്ടത്. ഇരുവരെയും ആക്രമിച്ച് തള്ളിയിട്ട ശേഷമായിരുന്നു കവര്‍ച്ച.
വീടിനു പിറകിലെ വാതില്‍ തള്ളിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. സരോജിനിയുടെ കഴുത്തില്‍നിന്നാണ് ആദ്യം മാല പറിച്ചെടുത്തത്. ലൈറ്റിടാതിരിക്കാന് മോഷ്ടാക്കള്‍ ബള്‍ബുകള്‍ ഊരിവച്ച് സരോജിനിയുടെ മുറിയില്‍ കടന്നു.
ബഹളംകേട്ട് രാധാകൃഷ്ണനും ഭാര്യയും പുറത്തിറങ്ങിയപ്പോള്‍ മോഷ്ടാക്കള്‍ രജിതയെ തള്ളിയിട്ട് കഴുത്തി ല്‍നിന്ന് മാല പൊട്ടിക്കുകയായിരുന്നു. രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലിസെത്തി തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണെ്ടത്താനായില്ല.

إرسال تعليق