കണ്ണൂര്‍: കമ്പിലില്‍ സദാചാര പോലീസ് ചമഞ്ഞു ദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റുചെയ്തു. കേസിലെ ഒന്നാംപ്രതി കമ്പില്‍ കുമ്മായക്കടവിലെ മുല്ലപ്പള്ളി ഹൗസില്‍ അബ്ദുള്ളയെ (22) ആണു എസ്‌ഐ സി.പി. രാജീവനും സംഘവും പിടികൂടിയത്. വെളളിയാഴ്ച ഉച്ചയ്ക്കു വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.
കേസിലെ മറ്റു പ്രതികളായ ആലവളപ്പില്‍ ഹൗസില്‍ എ.വി. നൗഷാദ് (28), കമ്പില്‍ ടിസി ഗേറ്റിനടുത്ത പീടികക്കണ്ടിവീട്ടില്‍ ജാബിര്‍ (21), കാട്ടാമ്പള്ളി കുളമുള്ള വളപ്പില്‍ കെ.വി. ഫായിസ് (22) എന്നിവര്‍ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുമെന്നു പോലീസ് അറിയിച്ചു. ഇതിനായുള്ള നിയമവശങ്ങള്‍ പോലീസ് തേടിക്കഴിഞ്ഞു. കമ്പില്‍ സ്വദേശിയായ സെയ്ദിനെ (22) നേരത്തെ ഈ കേസില്‍ അറസ്റ്റുചെയ്തിരുന്നു.
കഴിഞ്ഞ നാലിനാണു കമ്പില്‍ ടൗണില്‍ സദാചാര പോലീസ് ചമഞ്ഞുള്ള ആക്രമണത്തില്‍ വടകര ഒഞ്ചിയം സ്വദേശി ഇ.പി. നൗഷാദ്, ഗര്‍ഭിണിയായ ഭാര്യ കണ്ടക്കൈയിലെ കെ.പി. ഹഫ്‌സത്ത് എന്നിവര്‍ക്കു പരിക്കേറ്റത്. ഹഫ്‌സത്തിനെ കമ്പിലിലെ ആശുപത്രിയില്‍ കാണിച്ചു മടങ്ങുന്നതിനിടെയായിരുന്നു അക്രമം. അബ്ദുള്ളയെ ശനിയാഴ്ചകണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (രണ്ട്) യില്‍ ഹാജരാക്കും.

إرسال تعليق