കോണ്‍ഗ്രസ് നേതാവിന്റെ കൃഷി നശിപ്പിച്ചു

പഴയങ്ങാടി: മാടായി ബ്‌ളോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി കുന്നുമ്മല്‍ മനോഹരന്റെ കൊട്ടില അടിപ്പാലത്തെ 50 ഓളം വാഴ വെട്ടി നശിപ്പിച്ചു. തൊട്ടടുത്ത പരിയാരം കളത്താലില്‍ അപ്പുക്കുട്ടിയുടെ 50 ഓളം വാഴകളും അഞ്ച് തെങ്ങും തൈകളും വെട്ടി നശിപ്പിച്ചിട്ടുണ്ട്. സി.പി.എമ്മുകാരാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.
ടി.പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് കഴിഞ്ഞ മെയ് 4 ന് മനോഹരന്റെ പറമ്പിലെ 11 തെങ്ങിന്‍ തൈകളും നൂറോളം വാഴകളും നശിപ്പിച്ചിരുന്നു. ടി.പി വധത്തിനെതിരെ പ്രതികരിച്ചതിനാണ് ഈ ക്രൂരതയെന്ന് മനോഹരന്‍ പറഞ്ഞു. പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم