കണ്ണൂര്‍: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ടി.പി. ചന്ദ്രശേഖരന്‍ വധം സിനിമയാകുന്നു . സഖാവ് ടി.പി. 51 വയസ്സ്, 51 വെട്ട് എന്ന് പേരിടാന്‍ ഉദ്ദേശിക്കുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള ഡോക്യുഫിക്ഷന്‍ സംവിധാനം ചെയ്യുന്നത് ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ മൊയ്തു താഴത്താണ്. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ കാര്യ കാരണങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ നേര്‍ ചിത്രങ്ങളുമായിരിക്കും ഡോക്യുഫിക്ഷനെന്ന് മൊയ്തു താഴത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുറാസ് വിഷ്വല്‍ മീഡിയ കൊച്ചിയാണ് നിര്‍മ്മാണം. ആദിമദ്ധ്യാന്തം, ബ്യാരി എന്നീ സിനിമകള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത ജലീല്‍ ബാദുഷയാണ് ക്യാമറാമാന്‍. ഗാനങ്ങള്‍: പാപ്പു ബാവാട്, സംഗീതം: ഗസല്‍, രചന: റീജോയ് കൊച്ചിയും മാധ്യമപ്രവര്‍ത്തകന്‍ പുഷ്പരാജ് പുത്തൂരും നിര്‍വ്വഹിക്കും
ടി.പി. ചന്ദ്രശേഖരന്‍ വധം സിനിമയാകുന്നു
Unknown
0
إرسال تعليق