തടവുകാരെ പ്രണയിച്ചതിന് വനിതാ ജയില്‍ ഓഫീസര്‍ക്ക് 12 മാസം തടവ്


Saneeb-khan
ലണ്ടന്‍: വനിതാ ജയില്‍ ഓഫീസര്‍ തടവുകാരെ പ്രണയിക്കുകയും അവര്‍ക്ക് ലൈംഗികത നിറഞ്ഞ കത്തുകള്‍ അയക്കുകയും ചെയ്യുകയും ഫോണിലൂടെ കാമോദ്ദീപകമായ സംഭാഷണം നടത്തുകയും ചെയ്തതിന് കോടതി 12 മാസം തടവിന് ശിക്ഷിച്ചു. സനീബ് ഖാന്‍(27) എന്ന വനിതാ ജയില്‍ ഓഫീസറെയാണ് കോടതി ശിക്ഷിച്ചത്.

വനിതാ ഓഫീസറുടെ പ്രണയത്തില്‍ വശംവദരായ നാലുതടവുകാരും മയക്കുമരുന്ന് കടത്ത്് കേസില്‍ പിടിക്കപ്പെട്ടവരുമാണ്. ഇവരുമായി മൊത്തം പത്തുമണിക്കൂറോളം അശ്ലീലം സംസാരിച്ചിട്ടുണ്ടെന്ന് വനിതാ ഓഫീസര്‍ സമ്മതിച്ചു. ' ആ കവാടങ്ങളിലൂടെ തന്റെ സുന്ദരിപ്പെണ്ണ് കടന്നുവരുന്നത് മറക്കാനാവില്ലെ'ന്നാണ് സനീബുമായി പ്രണയം പങ്കിട്ട ഒരു തടവുകാരന്‍ വ്യക്തമാക്കിയത്. അവളുടെ സുന്ദരമായ ചുണ്ടുകളിലും ശരീരത്തിലും ചുംബിക്കുന്നതിനെക്കുറിച്ച് മറ്റൊരുവന്‍ ഉള്‍പുളകത്തോടെ ഓര്‍ക്കുന്നു.

സനീബ് ജോലിചെയ്യുന്ന ബ്രിക്‌സ്ടണിലെ ജയിലില്‍നിന്ന് കടത്തിക്കൊണ്ടുപോയ കത്തുകള്‍ അവരുടെ കിടപ്പറയില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്. ഇക്കാരണങ്ങളാല്‍ അറസ്റ്റുചെയ്തപ്പോഴാണ് സനീബിന്റെ പിതാവ് എമിഗ്രേഷന്‍ കുറ്റങ്ങളാല്‍ നാലുവര്‍ഷവും മോഷണം നടത്തിയതിന് കാമുകന്‍ കുറച്ചുകാലവും ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. നാലുപേരുമായി അടുത്തബന്ധം പുലര്‍ത്തിയിട്ടുണ്ടെന്ന് സനീബ് സമ്മതിച്ചുവെങ്കിലും മറ്റു മൂന്നുപേരുമായി കൂടി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.

കത്തുകളില്‍ നിറയെ ലൈംഗിക വിഷയങ്ങളായിരുന്നുവെങ്കിലും അവയെല്ലാം സങ്കല്‍പ്പിച്ചെഴുതിയതാണെന്ന് സനീബിന്റെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ 2011 മാര്‍ച്ചിനും നവംബറിനുമിടയില്‍ സനീബ് നാലു തടവുകാരുമായി അനുയോജ്യമല്ലാത്ത ബന്ധം സ്ഥാപിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി. ഫോര്‍ഡിലെ തുറന്ന ജയിലിലെ അന്തേവാസിയായ ജേസണ്‍ ഗ്രാഹാമിന്റെ സെല്ലില്‍നിന്ന് കണ്ടെടുത്ത ഫോണില്‍നിന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്. സനീബ് പ്രവര്‍ത്തിച്ചിരുന്ന ബ്രിക്‌സ്ടണില്‍ ഇയാള്‍ താമസിച്ചിരുന്നു. സനീബുമായാണ് ഇയാള്‍ ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയ പോലീസ് സനീബിന്റെ ഫോണ്‍ നിരീക്ഷണവിധേയമാക്കിയപ്പോഴാണ് എല്ലാവിവരങ്ങളും വെളിച്ചത്തായത്. ഇംഗ്ലണ്ടില്‍ തടവുകാര്‍ക്ക് ഫോണില്‍ സംസാരിക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ഇത്തരത്തില്‍ പരിശോധന നടത്തിയപ്പോഴാണ് വനിതാ ഓഫീസറും തടവുകാരും തമ്മിലുള്ള അവിഹിത ബന്ധം പുറത്തുവന്നത്.
jail

Keywords: World, Jail, Court, Punishment

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم