കണ്ണൂര്‍: സ്ഥലം മാറിപ്പോകുന്ന കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഡോ.രത്തന്‍ കേല്‍കറിന് കണ്ണൂരിലെ പൗരാവലി യാത്രയയപ്പ് നല്‍കി. ചേംബര്‍ ഹാളില്‍ നടന്ന പരിപാടി മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ല പ്രശ്‌നമുഖരിതമാണ്. എന്നാല്‍ പൂര്‍ണ്ണമായ അര്‍പ്പണ ബോധം കൊണ്ട് ജില്ലാ കളക്ടര്‍ അതിനെ അതിജീവിച്ചുവെന്ന് കെ.സി.ജോസഫ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
ചാല ദുരന്തത്തിലും ഇരിട്ടിയിലെ വെള്ളപ്പൊക്കത്തിലും മറ്റും ജില്ലാ കളക്ടര്‍ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. പല ഘട്ടങ്ങളിലും ഒരു സര്‍ക്കാരിനെക്കൊണ്ട് ചെയ്യാവുന്ന കാര്യങ്ങള്‍ പരാതിയില്ലാതെ കളക്ടര്‍ നിര്‍വഹിച്ചു. ജനങ്ങളുടെ മനസില്‍ കളക്ടര്‍ രത്തന്‍ കേല്‍കര്‍ എക്കാലവും ഉണ്ടായിരിക്കുമെന്നും മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.
ജില്ല കളക്ടര്‍ക്കുള്ള പൗരാവലിയുടെ ഉപഹാരം കെ.സുധാകരന്‍ എം.പി.നല്‍കി. അക്ഷയ കേന്ദ്രവും കളക്ടര്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ കളക്ടര്‍ കണ്ണൂരിനു വേണ്ടി തയാറാക്കിയ വികസനരേഖ അദ്ദേഹം മന്ത്രി കെ.സി.ജോസഫിനു കൈമാറി. എ. പി.അബ്ദുള്ളക്കുട്ടി എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എം. എല്‍. എ, വിവിധ കക്ഷി നേതാക്കളായ എം.പ്രകാശന്‍ മാസ്റ്റര്‍, കെ.രഞ്ജിത്ത്, സി.പി.മുരളി, മാര്‍ട്ടിന്‍ ജോര്‍ജ്, ഇല്ലിക്കല്‍ അഗസ്തി, പി.പി.ദിവാകരന്‍, സബ് കളക്ടര്‍ ടി.വി. അനുപമ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ രോഷ്‌നി ഖാലിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ. എ. സരള സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടര്‍ മറുപടി പ്രസംഗം നടത്തി. കണ്ണൂരിലെ പൗരാവലി നല്‍കിയ സ്വീകരണം തന്റെ മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുകയാണെന്നും കൂട്ടായ്മയാണ് കണ്ണൂരിന്റെ പ്രത്യേകതയെന്നും കളക്ടര്‍ പറഞ്ഞു.

Keywords: Kerala, Kannur, Collector, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment