കണ്ണൂര്‍: ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കണ്ണൂരില്‍ ആവേശകരമായ സ്വീകരണം. കേസില്‍ കുറ്റവിമുക്തനാക്കിയ ശേഷം ആദ്യമായാണ് പിണറായി വിജയന്‍ വ്യാഴാഴ്ച കണ്ണൂരിലെത്തുന്നത്. വിവിധ നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും പുഷ് പഹാരം ചാര്‍ത്തിയും മുദ്രാവാക്യം മുഴക്കിയു കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറിലെ സ്വീകരണ പൊതുയോഗത്തിലേയ്ക്ക് പിണറായി വിജയനെ വരവേറ്റു.
സ്‌റ്റേഡിയം കോര്‍ണറില്‍ വൈകിട്ട് ഏഴരയോടെയാണ് പിണറായി വിജയന്‍ എത്തിച്ചേര്‍ന്നത്. ആയിരക്കണക്കിന് സി.പി.എം. പ്രവര്‍ത്തകര്‍ വൈകിട്ടു മുതല്‍ സ്‌റ്റേഡിയം കോര്‍ണറിലെത്തിയിരുന്നു. വൈകിട്ട് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറിലും പിണറായിക്ക് സ്വീകരണം നല്‍കി ജില്ലാ കമ്മറ്റിയുടെ ഉപഹാരം പി ജയരാജന്‍ പിണറായിക്ക് സമ്മാനിച്ചു. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ. പി. ജയരാജന്‍, പി. കെ. ശ്രീമതി, കടന്നപ്പള്ളി രാമചന്ദ്രന്‍, സി. രവീന്ദ്രന്‍, ഇല്ലിക്കല്‍ അഗസ്തി, പി. വി. കുഞ്ഞികൃഷ്ണന്‍, ജേക്കബ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാലത്ത് മലബാര്‍ എക്‌സ്പ്രസില്‍ തലശേരിയിലെത്തിയ പിണറായിയെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. പിണറായി വരുന്നതറിഞ്ഞ് രാവിലെ മുതല്‍ റെയില്‍വെസ്‌റ്റേഷനിലേക്ക് ജനപ്രവാഹമായിരുന്നു. സി.പി. എം. ജില്ലസെക്രട്ടറി പി. ജയരാജന്‍ പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. പിന്നാലെ മറ്റുനേതാക്കളും പ്രവര്‍ത്തകരും. ധര്‍മ്മടം മേലൂരിലെ രൈരുനായര്‍ മുല്ലമാലയണിയിച്ചാണ് പിണറായിയെ സ്വീകരിച്ചത്. തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ പിണറായിയിലെ വീട്ടിലേക്ക് ആനയിച്ചു.
രാവിലെ ഒമ്പതരയോടെ പിണറായി ടൗണിലാണ് രണ്ടാമത്തെ സ്വീകരണം. പാറപ്രം റോഡ് ജംഗ്ഷനില്‍ നിന്ന് പിണറായിയെ വേദിയിലേക്ക് ആനയിച്ചു. ശിങ്കാരിമേളവും മുത്തുക്കുടയും സ്വീകരണത്തിന് കൊഴുപ്പേകി. പിണറായിലെയും പരിസരപ്രദേശങ്ങളിലെയും ആയിരങ്ങള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഒഴുകിയെത്തിയിരുന്നു. സ്വീകരണയോഗത്തില്‍ കെ. കെ. നാരായണന്‍ എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രസംഗിച്ചു. ഏരിയാസെക്രട്ടറി പി. ബാലന്‍ പിണറായിക്ക് ഉപഹാരം സമര്‍പ്പിച്ചു.

വിദ്യാര്‍ത്ഥിപ്രവര്‍ത്തകനായി തുടങ്ങിയ പൊതുജീവിതം പിണറായി വിജയന്‍ മറുപടി പ്രസംഗത്തില്‍ അനുസ്മരിച്ചു. എന്നെ മറ്റാരെക്കാളും അടുത്തറിയാവുന്നവരാണ് ഈ നാട്ടുകാര്‍. ഇവിടുത്തെ സഖാക്കളാണ് ചെറുപ്പകാലത്ത് യോഗങ്ങളിലും മറ്റും പങ്കെടുക്കാന്‍ വണ്ടിക്കൂലി പിരിച്ചുതന്നിരുന്നത്. തനിക്കു നേരെയുള്ള ആരോപണങ്ങളും കടന്നാക്രമങ്ങളും വിജയനെന്ന വ്യക്തിക്ക് നേരെയല്ല, മറിച്ച് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പിണറായി പറഞ്ഞു.
Keywords: Kerala, Kannur, CPM, Pinarayi Vijayan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment