കണ്ണൂര്‍: ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനമന്ദിരത്തിന്റെ നിര്‍മ്മാണ പ്രവൃത്തി കെ സുധാകരന്‍ എം പി തളാപ്പിലെ പഴയ ഡി.സി.സി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നിടത്തെ മുഹൂര്‍ത്ത സ്ഥലത്തെ കന്നിമൂലയില്‍ കുററിയടിച്ച് ഉദ്ഘാടനം ചെയ്തു. പത്ത് മാസത്തിനകം കോണ്‍ഗ്രസ് ആസ്ഥാനമന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ കെ സുധാകരന്‍ എം പി ഡി .സി .സി പ്രസിഡന്റിനോട് നിര്‍ദ്ദേശിച്ചു.
ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തശേഷം ഡി .സി .സി തീരുമാനിച്ച പ്രകാരം എല്ലാ കാര്യങ്ങളും നിശ്ചിത സമയത്ത് തന്നെ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ കെട്ടിട നിര്‍മ്മാണവും നിശ്ചിത സമയം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് തനിക്കുളളതെന്നും അദ്ദേഹം പറഞ്ഞു. ചുമതലയേററ നാള്‍ മുതല്‍ സമയബന്ധിതമായി മുന്നോട്ടു പോകുന്ന ഡി. സി .സി പ്രസിഡന്റ് കെ. സുരേന്ദ്രനെ സംബന്ധിച്ച് മന്ദിരനിര്‍മ്മാണവും കൃത്യസമയത്ത് പൂര്‍ത്തീകരിക്കാനാകുമെന്ന് സുധാകരന്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനാകെ മാതൃകയായി ഐക്യത്തോടും കൂട്ടായ്മയോടും പരസ്പരവിശ്വാസത്തോടും കൂടിയുളള കണ്ണൂരിലെ പ്രവര്‍ത്തനത്തിന് എക്കാലവും അഭിമാനിക്കാവുന്ന ആസ്ഥാനമന്ദിരമായിരിക്കും ഉയരുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഡി .സി .സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ട്രഷറര്‍ കരകുളം കൃഷ്ണപിളള, കെ. പി .സി .സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ .ടി. സിദ്ദിഖ്, പി രാമകൃഷ്ണന്‍, സുമാ ബാലകൃഷ്ണന്‍. സതീശന്‍ പാച്ചേനി, എ ഡി മുസ്തഫ, എ പി അബ്ദുളള കുട്ടി എം എല്‍ എ, കെ .സി കടമ്പൂരാന്‍, എം നാരായണന്‍ കുട്ടി, ഡി സി സി ഭാരവാഹികളായ കെ പ്രമോദ്, ഒ നാരായണന്‍, വി സുരേന്ദ്രന്‍, അഡ്വ മാര്‍ട്ടിന്‍ജോര്‍ജ്, വി എന്‍ എരിപുരം, എം പി ഉണ്ണികൃഷ്ണന്‍, വി രാധാകൃഷ്ണന്‍, സോണി സെബാസ്റ്റ്യന്‍, പളളിപ്രം പവിത്രന്‍, സത്യന്‍ വണ്ടിച്ചാല്‍, എം പി മുരളി, അഡ്വ. ടി ഒ മോഹനന്‍, വി .വി പുരുഷോത്തമന്‍,ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, റിജില്‍ മാക്കുററി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, K.Sudhakaran M.P, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment