മൗലാനാ അബുള്‍ കലാം ആസാദ് 125ാം ജനരമദിനവാര്‍ഷികം

Abdul-Kalam-Asad
കണ്ണൂര്‍: മുസ്ലിമല്ല, ഹിന്ദുവല്ല, ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പ്രഖ്യാപിച്ച മഹാനായിരുന്നു മൗലാനാ അബുല്‍ കലാം ആസാദെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. ഡി .സി സി സംഘടിപ്പിച്ച മൗലാനാ അബുള്‍ കലാം ആസാദ് 125ാം ജനരമദിനവാര്‍ഷികപരിപാടിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗാന്ധിജിക്കും നെഹ്രുവിനും താങ്ങും തണലുമായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു.

രാജ്യത്ത് വര്‍ഗീയ ധ്രുവീകരണവും അന്തഛിദ്രവുമുണ്ടാക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കേ അത്തരം പ്രവര്‍ത്തനങ്ങളെ ചെറുക്കേണ്ടത് മൗലാനാ അബുല്ഡ കലാമിനെ പോലുള്ള ത്യാഗധനരുടെ സ്മരണകള്‍ കൊണ്ടായിരിക്കണമെന്ന് അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്ത കെ പി സി സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി പറഞ്ഞു.

മൗലാനാ അബുല്‍ കലാമിന്റെ ഛായാചിത്രം ഡി സി സി പ്രസിഡന്റ് കെ .സുരേന്ദ്രന്‍ അനാഛാദനം ചെയ്തു. മുന്‍മന്ത്രി വി സി കബീര്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ എ ഡി മുസ്തഫ, എ പി അബ്ദുള്ളക്കുട്ടി എം എ. എ, എം നാരായണന്‍കുട്ടി, വി എന്‍ എരിപുരം വി സുരേന്ദ്രന്‍ മാസ്റ്റര്‍, വി രാധാകൃഷ്ണന്‍, കെ പ്രമോദ്, എം പി മുരളി, മുേരി ഗംഗാധരന്‍, സത്യന്‍ വണ്ടിച്ചാല്‍, വി .വി പുരുഷോത്തമന്‍, വി സി പ്രസാദ്, ഇ ജി ശാന്ത, കട്ടേരി നാരായണന്‍, സി വി സന്തോഷ്, അജിത്ത് മാട്ടൂ., കെ സി വിജയന്‍, ഒ വി ജാഫര്‍, ടി ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, Moulana Abdul Kalam Asad, M. Abdul Rahman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post