കൊളച്ചേരി, ചേലേരി കവര്‍ച്ച: മൂന്നുപേര്‍ അറസ്റ്റില്‍

മയ്യില്‍: കൊളച്ചേരിയില്‍ വീട്ടമ്മയുടെ തലയ്ക്കടിച്ച് അഞ്ചുപവന്‍ സ്വര്‍ണ്ണമാല കവര്‍ന്ന കേസിലും ചേലേരിയില്‍ വീടുകുത്തിതുറന്ന് സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസിലും പ്രതികളായ മൂന്നുപേരെ മയ്യില്‍ എസ്. ഐ സുരേന്ദ്രന്‍ കല്യാടന്‍ അറസ്റ്റു ചെയ്തു.

കര്‍ണ്ണാടക ഷിമോഗയിലെ രവി, വേലു, തഞ്ചാവൂരിലെ ശെല്‍വരാജ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ ഡി.വൈ. എസ്. പി അറസ്റ്റു ചെയ്ത മൂവരെയും കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മയ്യില്‍ സ്‌റ്റേഷന്‍ പരിധിയിലെ കവര്‍ച്ചകള്‍ തെളിഞ്ഞത്.കൊളച്ചേരിയിലെ കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ വീട്ടില്‍ കയറി ഇഷ്ടിക കൊണ്ട് വീട്ടമ്മയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു അഞ്ചുപവന്റെ സ്വര്‍ണ്ണമാല കവര്‍ന്നുവെന്നാണ് കേസ്.
arrested, Kannur

ഇതുകൂടാതെ ചേലേരി ദാലില്‍ പളളിക്ക് സമീപത്തെ മദീന മന്‍സിലില്‍ കുന്നത്ത് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വീട് കുത്തിത്തുറന്ന് മൂന്നു പവന്റെ സ്വര്‍ണ്ണാഭരണം കവര്‍ന്നകേസിലും ഇവര്‍ പ്രതികളാണ്. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയത് കണ്ടെടുത്തിട്ടുണ്ട്.

Keywords: Kerala, Kannur, Robbery, Arrested, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post