Latest Post

പളളിപ്രത്ത് സി.പി.എം പ്രവര്‍ത്തകരെ അക്രമിച്ചു

Written By Kasargod Vartha on Nov 19, 2013 | 12:33 AM

CPM
കക്കാട്: പളളിപ്രത്ത് രണ്ട് സി.പി.എം പ്രവര്‍ത്തകരെ മാരകായുധങ്ങള്‍കൊണ്ട് അക്രമിച്ചതായി പരാതി.അതിരകത്തെ നവീന്‍(21) മുണ്ടയാട്ടെ പ്രണവ്(22) എന്നിവര്‍ക്കാണ് പരിക്കേററ്. തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് പളളിപ്രം ടൗണില്‍വെച്ച് ആര്‍. എസ്. എസുകാര്‍ വാള്‍ വീശി ഇരുവരെയും അക്രമിച്ചുവെന്നാണ് പരാതി. ഇരുവരെയും പരിക്കുകളോടെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പളളിപ്രത്ത് ക്‌ളബിനരികെ ഇരിക്കുകയായിരുന്ന ഇരുവരെയും മാരകായുധങ്ങളുമായെത്തിയ ആര്‍. എസ്. എസുകാര്‍ വധിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സി. പി.എം നേതാക്കള്‍ ആരോപിച്ചു. ടൗണ്‍ പൊലീസ് കേസെടുത്തു. സംഘര്‍ഷബാധിതപ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords: Kerala, Kakkad, Palliparath, CPM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

വനംപരിസ്ഥിതി മന്ത്രാലയത്തിലെ അഞ്ചു ഉദ്യോഗസ്ഥരെ മോചിപ്പിച്ചു

Written By Kasargod Vartha on Nov 16, 2013 | 1:14 AM


Kottiyoor Jeep
കൊട്ടിയൂര്‍: കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പൊട്ടംതോട് മലയില്‍ ബന്ദികളാക്കിയ വനംപരിസ്ഥിതി മന്ത്രാലയത്തിലെ അഞ്ചു ഉദ്യോഗസ്ഥരെ കലക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മോചിപ്പിച്ചു. വ്യാഴാഴ്ച പകല്‍മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ പത്തുമണിക്കൂറോളം ബന്ദികളാക്കിയ വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ എസ്. എസ് കുമ്പാരെ, മുഹമ്മദ്പര്‍വീസ്, നവീന്‍കുമാര്‍,കെ.ലിംഗപ്പ, ബി. ചെനബസപ്പ എന്നിവരെയാണ് മോചിപ്പിച്ചത്.

കൊട്ടിയൂര്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. തോമസ് മണക്കുന്നോലുമായി പുലര്‍ച്ചെ രണ്ടുമണിവരെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തടഞ്ഞുവച്ച ഉദ്യോഗസ്ഥരെ വിട്ടയക്കാന്‍ തീരുമാനമായത്. അനുരഞ്ജന ചര്‍ച്ചയില്‍ കണ്ണൂര്‍ ജില്ലാപൊലീസ് മേധാവി രാഹുല്‍ ആര്‍. നായരും പങ്കെടുത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് നീണ്ടുനോക്കി സ്വദേശികളായ ക്‌ളിന്റ് സെബാസ്റ്റ്യന്‍(22) സുമിന്‍ മാത്യു(23) ഫ്രാങ്കോ ജോസ്(19) നിജിന്‍ജോസ്(20) എന്നിവരെ ഇന്നലെ രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൊട്ടിയൂര്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കേളകം പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചുള്‍പ്പെടെയുളള സമരപരിപാടികള്‍ ആരംഭിക്കാന്‍ ഒരുങ്ങവെ കെ.സുധാകരന്‍ എം.പി, അഡ്വ.സണ്ണിജോസഫ് എം. എല്‍. എ, ജെയിംസ് മാത്യു എം. എല്‍. എ എന്നിവര്‍ ഇടപ്പെട്ട് മുഖ്യമന്ത്രിയെ കാര്യം ധരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് മാലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്നവരെ മോചിപ്പിക്കുകയായിരുന്നു. ഇതോടെയാണ് സംഘര്‍ഷാവസ്ഥ തണുത്തത്.


കൊട്ടിയൂരില്‍ കര്‍ണ്ണാടക വനപാലക സംഘത്തെ തടഞ്ഞുവച്ചത് റിപ്പോര്‍ട്ടു ചെയ്യാനായി പോയ പത്ര ദൃശ്യമാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ക്രൂരമായി.

ഇരട്ടത്തോട്ടില്‍ അക്രമം നടന്ന സ്ഥലത്തുവച്ച് ഫോട്ടോയെടുക്കുകയായിരുന്ന മംഗളം പേരാവൂര്‍ ലേഖകന്‍ കെ.ജി യശോദരനെ ഒരു സംഘം തല്ലിച്ചതച്ചു. അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറിയെങ്കിലും അവിടെയും പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേററ യശോദരന്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. പൊട്ടന്‍തോട്ടില്‍ ജീപ്പ് കത്തിക്കുന്നതിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ദീപിക പ്രാദേശിക ലേഖകന്‍ എം.ജെ റോബിനും(32) ക്രൂമായി മര്‍ദ്ദനമേററു. രക്ഷപ്പെടാന്‍ റോബിന്‍ സമീപമുളള ഒരുവീട്ടില്‍ ഓടിക്കയറിയ റോബിനെ അക്രമം ഭയന്ന വീട്ടുകാര്‍ ഇറക്കിവിട്ടു. ദേഹാമാസകലം മര്‍ദ്ദനമേററ റോബിനെ പേരാവൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രാദേശിക ചാനല്‍റിപ്പോര്‍ട്ടര്‍ സജീവ് നായര്‍, മനോരമ പ്രാദേശിക ലേഖകന്‍ ജോയി ജോസഫ് എന്നിവര്‍ക്കും മര്‍ദ്ദനമേററു. ജോയിയുടെ ക്യാമറ തകര്‍ക്കാനും ശ്രമമുണ്ടായി.

സംഘര്‍ഷത്തില്‍ മുപ്പതോളം പൊലീസുകാര്‍ക്ക് പരിക്കേററു. ഇവര്‍ തലശേരി, കൂത്തുപറമ്പ്, ഇരിട്ടി എന്നിവടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. മൂന്നു സി. ഐമാരും നാലു എസ്. ഐമാര്‍ക്കും അക്രമാസക്തമായ ജനക്കൂട്ടത്തിന്റെ കലിതുളളലില്‍ പരിക്കേററിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ബൈക്കില്‍ പോവുകയായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് എ. എസ്. ഐ സഞ്ചരിച്ച ബൈക്ക് കൊട്ടിയൂര്‍ പാല്‍ചുരത്തുവച്ച് ഒരു സംഘം അക്രമികള്‍ തീവച്ച് നശിപ്പിച്ചു. സി. ഐ മാരായ വി.വി മനോജ്(ഇരിട്ടി) കെ.വി ബാബു(കൂത്തുപറമ്പ്) കെ.വി വേണുഗോപാല്‍(മട്ടന്നൂര്‍) എസ്. ഐമാരായ വേണു(കേളകം) ബാലകൃഷ്ണന്‍(ഇരിട്ടി) രവീന്ദ്രന്‍(കൂത്തുപറമ്പ്) പി.കെ പ്രകാശ്(മട്ടന്നൂര്‍) പൊലീസുകാരായ കേളകത്തെ ശ്യാംമോഹന്‍, ശ്രീനേഷ്, റസീഖ്, എ. ആര്‍ ക്യാമ്പിലെ സോജിത്ത്, ഷിജു, മഹേഷ്, കെ.ഷിജു, ഇരിട്ടിയിലെ സുജിത്ത്, അജിത്ത്, ഉദയന്‍, കരിക്കോട്ടക്കരിയിലെ ആന്റണി, കെ. എ.പിയിലെ സാജിത്ത്, വിജിത്ത്, പയ്യന്നൂരിലെ പ്രശാന്ത്, കൂത്തുപറമ്പിലെ രജീഷ് കുമാര്‍, പ്രദീപന്‍, സന്തോഷ്, സതീശന്‍, കണ്ണവത്തെ സുജിത്ത്, മട്ടന്നൂരിലെ രാജീവന്‍, അഭിലാഷ്, പുരുഷു, ശോഭിത്ത് എന്നിവര്‍ക്കാണ് പരിക്കേററത്.

keywords: Kerala, Kannur, Kottiyoor, Police, Collector, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ജീവനക്കാര്‍ ബാങ്ക് പ്രസിഡന്റിനെ ഉപരോധിച്ചു

കണ്ണൂര്‍: ജീവനക്കാരനായ കോണ്‍ഗ്രസ് നേതാവിന്റെ ഏകാധിപത്യ പ്രവണതകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സഹകരണബാങ്കില്‍ സി. എം. പി നിയന്ത്രണത്തിലുളള ജീവനക്കാര്‍ ബാങ്ക് പ്രസിഡന്റിനെ ഉപരോധിച്ചു. വെള്ളിയാഴ്ച രാവിലെ 11മണിയോടെ ജില്ലാബാങ്ക് എംപ്‌ളോയിസ് യൂണിയന്റെ നേതൃത്വത്തിലാണ് സി. എം. പി നേതാവ് കൂടിയായ എം.കെ ബാലകൃഷ്ണനെ മുറിയില്‍ തടഞ്ഞുവച്ചത്.
CPM

ജനറല്‍ മാനേജരുടെ മുറിക്ക് മുന്നില്‍ ഇവര്‍ കുത്തിയിരുപ്പ് സമരം നടത്തി. പളളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായ പി.കെ രാഗേഷ് തീരുമാനിക്കുന്നതു പോലെയാണ് ഇപ്പോള്‍ജില്ലാബാങ്കില്‍ ഭരണം നടക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിച്ചു. ബാങ്കിലെ ക്‌ളര്‍ക്ക് മാത്രമായ രാഗേഷ് ഒപ്പിടാന്‍ പറയുന്നിടത്ത്ഒപ്പുവെക്കുന്നയാളായി പ്രസിഡന്റുമാറിയെന്ന് സമരക്കാര്‍ കുററപ്പെടുത്തി.

സി. എം. പി ജീവനക്കാര്‍ക്ക് സ്ഥാനക്കയററം അനുവദിക്കാന്‍ തയ്യാറാകാത്തതിലും ജീവനക്കാര്‍ പ്രതിഷേധിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ സമരം പ്രസിഡന്റും യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അവസാനിപ്പിച്ചു. യൂണിയന്‍ ഭാരവാഹികളായ പി.സുനില്‍കുമാര്‍, പി. പി ഗോവിന്ദന്‍, കെ.കെ വേണുഗോപാല്‍, പി.ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, Kannur, CPM, Bank, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

രഞ്ജി ട്രോഫി: കേരളത്തിന് 157 റണ്‍സിന്റെ ലീഡ്

തലശ്ശേരി: കോണാര്‍വയല്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ത്രിപുരയ്‌ക്കെതിരായ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിന്157 റണ്‍സിന്റെ ലീഡ്. വെള്ളിയാഴ്ച ബാറ്റിംഗിനിറങ്ങിയ കേരളം 297 റണ്‍സിന് ഓള്‍ ഔട്ടായി.

കേരളത്തിന് വേണ്ടി രോഹന്‍ പ്രേം(80), വി എ ജഗദീഷ്(43), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(25), സഞ്ജു സാംസണ്‍(42), വിനൂപ് മനോഹരന്‍(30) എന്നിവരാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നിഖില്‍ (22), സി പി ഷാഹിദ്(17), സന്ദീപ് വാര്യര്‍(12), പ്രശാന്ത് പരമേശ്വരന്‍(7), റോബര്‍ട്ട് ഫെര്‍ണാസ്(4), ശ്രീജിത്ത്(1) എന്നിവര്‍ര്‍ അധികം നിലയുറപ്പിക്കാതെ പുറത്തായി.
Cricket

കഴിഞ്ഞ മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ ഐ.പി.എല്‍ താരം സഞ്ജു വി സാംസണ് ത്രിപുരയ്‌ക്കെതിരേ തിളങ്ങാനായില്ല. ത്രിപുരയ്ക്കു വേണ്ടി റാണ(4), കെ അഭിജിത്ത്(3), അഭിഷേക് ചൗധരി(2), വിക്കി(1) എന്നിവര്‍വിക്കറ്റുകള്‍ നേടി. കഴിഞ്ഞ ദിവസം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടിയ ത്രിപുരയ്ക്ക് ഇന്നലെ നാല് റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.

Keywords: Kerala, Kannur, Thalassery, Ranjhi Trophy, Cricket, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

'കസ്തൂരിരംഗന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: പ്രക്ഷോഭത്തെ സിപിഎം രാഷ്ട്രീയവത്കരിക്കുന്നു'

കണ്ണൂര്‍: കസ്തൂരിരംഗന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ കര്‍ഷക ജനത ഒറ്റക്കെട്ടായി നടത്തുന്ന പ്രക്ഷോഭത്തെ രാഷ്ട്രീയവത്കരിക്കാന്‍ സി.പി.എം ശ്രമിച്ചതിന്റെ ഭീകരമുഖമാണ് കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ കണ്ടതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച കെ സുധാകരന്‍ എം പി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഒരു സര്‍വകക്ഷി ഹര്‍ത്താലിലും കേരളചരിത്രത്തിലിന്നേവരെ അക്രമസംഭവങ്ങളുണ്ടായിട്ടില്ല. എന്നാല്‍ കൊട്ടിയൂരിലും കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും സര്‍ക്കാര്‍ വാഹനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തീവെക്കുകയും നിരവധി പേര്‍ക്ക് കല്ലേറില്‍ പരിക്കേല്‍ക്കുകയും ചെയ്ത അക്രമസംഭവങ്ങള്‍ ആരാണ് നടത്തിയതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

കര്‍ഷകസംരക്ഷണസമിതിയുമായി ബന്ധപ്പെട്ട വൈദികരുള്‍പ്പെടെയുള്ള നേതാക്കളൊക്കെ തങ്ങളാരും അക്രമത്തിനാഹ്വാനം നല്‍കിയിട്ടില്ലെന്നും സംഭവത്തില്‍പങ്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ഇതില്‍ നുഴഞ്ഞു കയറിയ ചില തത്പ്പര കക്ഷികളാണ് അക്രമം അഴിച്ചു വിട്ടത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ഷകവിരുദ്ധമായിതു ഒന്നും ചെയ്യലില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാട് അറിയിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നയം കെ. പി .സി .സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി ജയന്തി നടരാജനും കര്‍ഷകരെ കുടിയിറക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനപ്പുറം എന്തുറപ്പാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടതെന്ന് കെ സുധാകരന്‍ എം.പി ചോദിച്ചു.

കൊട്ടിയൂരിനു പുറത്തുള്ള കുറേ യുവാക്കളാണ് കഴിഞ്ഞ ദിവസം ഇവിടെ അക്രമം നടത്താന്‍ രംഗത്തുണ്ടായിരുന്നത്. കര്‍ഷകര്‍ക്ക് അക്രമസംഭവങ്ങളില്‍ പങ്കില്ല. രാഷ്ട്രീയമുതലെടുപ്പ് ലക്ഷ്യമിട്ട് സി പി എം ആണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. വ്യാജപ്രചാരണങ്ങള്‍ നടത്തി സംഭ്രമജനകമായ അന്തരീക്ഷം സൃഷ്ടിച്ചതും അവരാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ഷകരെ കൂടെ നിര്‍ത്താനുള്ള സി പി എമ്മിന്റെ ഗൂഢപദ്ധതിയാണ് കൊട്ടിയൂര്‍ മേഖലയില്‍ നടക്കുന്ന അക്രമസംഭവങ്ങളെന്ന് കെ. സുധാകരന്‍ എം പി പറഞ്ഞു.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഏതെങ്കിലുമൊരു കര്‍ഷകന്റെ ഒരു തുണ്ട് ഭൂമി നഷ്ടപ്പെട്ടാല്‍ പാര്‍ലമെന്റില്‍ നിന്നും ആദ്യം രാജിവെക്കുന്ന എം പി താനും കേരളത്തില്‍ ആദ്യം രാജിവെക്കുന്ന എം എല്‍. എ അഡ്വ സണ്ണി ജോസഫുമായിരിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

കൊട്ടിയൂരില്‍ ഫോറസ്റ്റുദ്യോഗസ്ഥര്‍ സര്‍വേക്കെത്തിയതിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി പുലബന്ധം പോലുമില്ല. വനപ്രദേശങ്ങളുടെ വ്യാപ്തിയും ഘനവുമൊക്കെ മനസിലാക്കി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന പരിശോധന മാത്രമാണിത്. താന്‍ വനംമന്ത്രിയായിരുന്നപ്പോഴും ഇത്തരം സര്‍വേ നടന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനപ്രദേശങ്ങളില്‍ കൂടുതല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കാനൊക്കെയുള്ള ഫണ്ടനുവദിക്കുന്നതെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി.

Keywords: Kerala, Kannur, CPM, K. Sudhakaran M.P, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

പഴയ കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്നുവീണ് നാലുതൊഴിലാളികള്‍ക്ക് പരിക്കേറ്റു


Hospital
ശ്രീകണ്ഠാപുരം: ചെങ്ങളായി അരിമ്പ്രയില്‍ പൊളിച്ചുനീക്കാന്‍ ശ്രമിക്കുന്നതിനിടെ പഴയ കോണ്‍ക്രീററ് കെട്ടിടം തകര്‍ന്നുവീണ് നാലുതൊഴിലാളികള്‍ക്ക് പരിക്കേററു.

ചെങ്ങളായിലെ ഗഫൂര്‍, അബൂബക്കര്‍, ലോകേഷ്, ജോഷി എന്നിവര്‍ക്കാണ് പരിക്കേററത്. ഇവരെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച് രാത്രി പത്തേകാലിനാണ് അപകടം. അരിമ്പ്രയിലെ കെ. പി റഫീഖിന്റെ ഉടമസ്ഥതയിലുളളതാണ് കെട്ടിടം.

Keywords: Kerala, Shrikandapuram, Buliding, Injured, workers, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ഇ അഹമ്മദിന്റെ വീടിനുനേരെ ആക്രമണമുണ്ടാവാന്‍ സാധ്യത: രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

Written By Kasargod Vartha on Nov 15, 2013 | 12:58 AM

കണ്ണൂര്‍: കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ കണ്ണൂരിലെ വീടിനുനേരെ ആക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് മന്ത്രിയുടെ താണയിലെ വസതിയായ സിതാരയില്‍ പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഒരു എസ്.ഐയുടെ കീഴില്‍ പത്തോളം സായുധ പോലിസുകാരാണു കാവല്‍ നില്‍ക്കുന്നത്.

കൊളംബോയില്‍ കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തില്‍ ഇന്ത്യ പങ്കെടുക്കുന്നതിനെതിരെ തമിഴ് അനുകൂല ദലിത് സംഘടനകളുടെ പ്രതിഷേധമുണ്ടാവുമെന്നും അയ്യങ്കാളിപ്പട മന്ത്രിയുടെ വസതി ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മന്ത്രിയുടെ വീട്ടിനുമുന്നില്‍ കഴിഞ്ഞ മൂന്നുദിവസമായി സായുധ പോലിസിന്റെ കാവലുണ്ട്.
E-AHAMMED.Home

അയ്യങ്കാളിപ്പടയെ സഹായിക്കാന്‍ മററുപല സംഘടനകളും രംഗത്തുവന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈക്കാര്യം കണക്കിലെടുത്താണ് സുരക്ഷാ നടപടി. ഇതുവഴി കടന്നുപോവുന്ന മുഴുവന്‍ വാഹനങ്ങളെയും അപരിചതരെയും ദുരൂഹസാഹചര്യത്തില്‍ കാണുന്നവരെയും പോലിസ് നിരീക്ഷിക്കും. കൂടാതെ, പൊലിസ് പട്രോളിംഗും നടത്തുന്നുമുണ്ട്. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വെ സ് റേറഷനിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Keywords: Kerala, Kannur, E. Ahammed, House, Home, security, police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ലാവ്‌ലിന്‍ കേസ്: തന്നെ കുറ്റവിമുക്തനാക്കിയ കോടതിവിധി അപൂര്‍വങ്ങളില്‍ അപൂര്‍വം: പിണറായി

കണ്ണൂര്‍: ലാവ്‌ലിന്‍ കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ കോടതിവിധി അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സി.പി.എം. സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേസ് നീണ്ടുപോയ സാഹചര്യത്തിലാണ് നിയമോപദേശപ്രകാരം വിടുതല്‍ ഹര്‍ജി നല്‍കിയത്. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ കോടതി തന്നെ വിസ്മയിച്ചുപോയിരുന്നുവെന്നും പിണറായി പറഞ്ഞു.

ലാവ്‌ലിന്‍ കേസ് കെട്ടിച്ചമച്ചതു തന്നെ സി.പി.എമ്മിനെ തകര്‍ക്കണമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ്. വ്യക്തിയെന്ന നിലയില്‍ എനിക്ക് കേസിന്റെ കാര്യത്തില്‍ വേവലാതിയുണ്ടായിട്ടില്ല. കാരണം ഞാനെടുത്ത നിലപാടുകള്‍ പൂര്‍ണ്ണമായും ശരിയാണെന്ന് പാര്‍ട്ടി പറഞ്ഞു. പ്രസ്ഥാനത്തിലെ ആളുകള്‍ക്കിടയില്‍ വിശ്വാസമുണ്ടായിരുന്നു. പാര്‍ട്ടിയുടെ പ്രാചരങ്ങള്‍ എത്താത്തിടത്ത് എത്തുന്നത് എന്താണ്? വ്യക്തിപരമായി എന്നെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോഴെങ്കിലും ആലോചിക്കണം. പാര്‍ട്ടി ഒരേസമയം നിയമപരമായും രാഷ്ട്രീയമായും ഒരേസമയം നേരിടുമെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഒടുവില്‍ കോടതിക്ക് തോന്നി കേസില്‍ നിന്ന് ഒഴിവാക്കി. ഇതിന്റെ രേഖകളെല്ലാം പരസ്യമാണ്. രേഖ മുല്ലപ്പള്ളിക്കും കിട്ടും. ഇന്നും അദ്ദേഹത്തിന്റെ വിടുവായത്തം കേട്ടു. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കുന്ന ശീലം വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
Pinarayi Vijayan

സ്വീകരണയോഗത്തില്‍ നേതാക്കളായ കോടിയേരിബാലകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.സുരേന്ദ്രന്‍, പി.ജയരാജന്‍, ടി.കൃഷങ്ങണന്‍, ജെയിംസ് മാത്യു, കെ.കെ.രാഗേഷ്, സി.രവീന്ദ്രന്‍,ജേക്കബ് മാസ്റ്റര്‍, ഇല്ലിക്കല്‍ അഗസ്തി തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.പി.എം.ജില്ലാ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി പി.ജയരാജന്‍ ഹാരമണിയിച്ചു. മറ്റു പോഷക സംഘടനകള്‍ക്കു വേണ്ടിയും നേതാക്കള്‍ ഹാരമണിയിച്ചു.

Keywords: Kerala, Kannur, Pinarayi Vijayan, CPM, CPI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger